2011 ജൂലൈ 18, തിങ്കളാഴ്‌ച

എന്തുകൊണ്ട് ഇങ്ങനെ ഒരു വിഷയം പാര്‍ട്ട്‌ - 2

  ഞാന്‍ ആദ്യം ഇട്ട പോസ്റ്റിനു നല്ല പ്രതികരണം ആണ് ലഭിച്ചത് ...എല്ലാവര്ക്കും ഞാന്‍ എന്‍റെ നന്ദി  അറിയിക്കുന്നതോടൊപ്പം ഞാന്‍ കുറച്ച് കാര്യങ്ങള്‍ കുടി ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു ....

                എന്‍റെ എല്ലാ കൂട്ടുകാരും കുറച്ച് ടൈം എടുത്ത് ഇതു ഒന്ന് വായിക്കണേ ......ചിലപ്പോള്‍ ഇതില്‍ ഇരയാകുന്നത് നമ്മുടെ പെങ്ങന്മാരോ കുട്ടികളോ ഒക്കെ ആവാം ................


പത്തനംതിട്ട വള്ളിക്കോടിനടുത്ത് നിന്നുള്ള ഈ സംഭവം അറിയുക. ഉച്ചസമയത്ത് ഒരു പെണ്‍കുട്ടി തന്റെ വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചുകൊണ്ട്നില്‍ക്കുകയായിരുന്നു. കുളിമുറിയുടെ വെന്റിലേറ്ററിനടുത്ത് ഒരു നിഴല്‍ കണ്ടോ എന്ന് പെണ്‍കുട്ടിക്ക് സംശയം. വെന്റിലേറ്ററിനിടയിലൂടെ ഒരു നിഴല്‍വ്യക്തമായി കണ്ടതും പെണ്‍കുട്ടി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടി. പെണ്‍കുട്ടിയുടെ നിലവിളി കേട്ടതും ‘നിഴല്‍’ ഓടിപ്പോകാന്‍ നോക്കിയെങ്കിലും ഓടിക്കൂടിയ ആളുകള്‍ നിഴലിനെ പിന്തുടര്‍ന്ന് പിടിച്ചു. പതിനേഴുവയസുള്ള ഒരു പയ്യന്‍!! രണ്ടടി ഏപ്പിച്ച് കിട്ടിയപ്പോള്‍ പയ്യന്‍ സത്യം പറഞ്ഞു.ആ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തുകൊടുത്താല്‍ അഞ്ചൂറ്രൂപാ അവന് ഒരു ചേട്ടന്‍ ‘ഓഫര്‍’ നല്‍കി. ആ ഓഫറിനുവേണ്ടിയാണ് അവന്‍ നട്ടുച്ചയ്ക്ക്പടം പിടിക്കാന്‍ ഇറങ്ങിയത്.

തിരുവന്തപുരത്ത് ഒരു സ്കൂളില്‍ അദ്ധ്യാപികമാരുടേയും പെണ്‍കുട്ടികളുടേയും പടം എടുത്ത് മൊബൈലില്‍ സൂക്ഷിച്ചത് സ്കൂളിലെ തന്നെ ജീവനക്കാരനാണ്. അയാളുടെ മൊബൈലില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് കണ്ടെത്തിയത്. വീടുകളില്‍ പോലുംമൊബൈല്‍ വില്ലനായി എത്താറുണ്ട്. രാത്രിയില്‍ ജനല്‍ തുറന്ന് കിടന്നുറങ്ങുന്നവരുടെ ഫോട്ടൊകള്‍ എടുക്കാനായി ചിലര്‍ വെളുപ്പാന്‍ കാലത്ത് തന്നെ ഇറങ്ങി നടക്കുമത്രെ!! ആരെങ്കിലും സംശയത്തിന്റെ പേരില്‍ പിടിച്ചു നിര്‍ത്തിയാല്‍ ‘രാവിലെ‘ നടക്കാന്‍ ഇറങ്ങിയതാണന്ന് പറഞ്ഞ് തടിതപ്പും.ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യന്മാരുടെ ചിത്രങ്ങള്‍ എടുത്ത് വിതരണം ചെയ്യാറുണ്ടന്ന് അറിയുമ്പോഴാണ് മൊബൈല്‍ എത്രമാത്രം ഭീകരന്മാരാണന്ന് അറിയുന്നത്. ഭര്‍ത്താക്കന്മാര്‍ അറിയാതെ അവരുടെ ഫോണില്‍ നിന്ന് ഭാര്യമാരുടെ പടം ബ്ലൂടൂത്ത് വഴി തങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടന്ന് ഭര്‍ത്താക്കന്മാര്‍ മനസിലാക്കിയില്ലങ്കില്‍ അതിനു നല്‍കേണ്ട വില വലുതായിരിക്കും.

ബസില്‍ കയറുന്ന സ്ത്രികളുടെ ഫോട്ടോ എടുക്കുന്നതില്‍ സ്പെഷ്യലൈസേഷന്‍ ചെയ്ത ചില വിരുതന്മാരുണ്ട്. ബസ് സ്റ്റോപ്പില്‍ മൊബൈല്‍ കൈയ്യില്‍പിടിച്ചായിരിക്കും വിരുതന്മാരുടെ നില്‍പ്പ്. ചെവിക്കകത്ത് ഇയര്‍ഫോണും കാണും. ആരെങ്കിലും ശ്രദ്ധിച്ചാല്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന പാവങ്ങളാണ് അവര്‍. പതിനഞ്ച് മിനിട്ട് ബസ് സ്റ്റോപ്പില്‍ നിന്ന് പാട്ടുകേട്ട് തിരിച്ചുപോവുമ്പോഴേക്കും വിരുതന്മാരുടെ മൊബൈലില്‍ കുറഞ്ഞത് പത്ത് പെണ്ണുങ്ങളുടെ എങ്കിലും ഫോട്ടോ പതിഞ്ഞിരിക്കും. നടക്കുന്ന വഴിയിക്ക് ക്യാമറഓണാക്കി മൊബൈല്‍ കൈയ്യില്‍ വച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്കും തിരിച്ചറിയാന്‍ പറ്റുകയില്ല.

പത്തനംതിട്ടക്കാരന്‍ ഒരു പയ്യന്‍ ബാഗ്ലൂരില്‍ പഠിക്കുന്നു. ഒരു ദിവസം അവന്റെ ലോക്കല്‍ഗാര്‍ഡിയനെ പ്രിന്‍സിപ്പാള്‍ കോളേജിലേക്ക് വിളിപ്പിച്ചു.ക്ലാസിലിരുന്ന് ഫോണില്‍ സംസാരിച്ചതിന് അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയ ടീച്ചര്‍ ഫോണ്‍ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ച പ്രിന്‍സിപ്പാളിന് ഞെട്ടിത്തരിച്ചിരുന്നു പോയി. ഫോണിന്റെ മെമ്മറിയില്‍ പെണ്‍കുട്ടികളുടെ നമ്പരുകള്‍ മാത്രം. പെണ്‍കുട്ടികളുടെപല ‘പോസി‘ലുള്ള ഫോട്ടോകള്‍. ഓഡിയോ ഫോള്‍ഡറില്‍ ഇക്കിളിപ്പെടുത്തുന്ന പ്രേമസല്ലാപങ്ങളുടെ റിക്കോഡിംങ്ങ്. വീഡിയോ ഫോള്‍ഡറില്‍സെന്‍സര്‍ ബോര്‍ഡ് കത്തിവയ്ക്കുന്ന രംഗങ്ങള്‍ . ഈ രംഗങ്ങള്‍ അവന്‍ പകര്‍ത്തിയത് അവന്റെ ‘ട്രാവത്സ്’ യാത്രകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും.ഒന്നില്‍പ്പോലും അവന്റെ മുഖം വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ഗാര്‍ഡിയന്‍ ഫോണ്‍ വാങ്ങി മെമ്മറിയെല്ലാം ഡിലീറ്റ് ചെയ്യുകയുംനാട്ടിലറിയിക്കുകയും ചെയ്തതോടെ ഒരു ക്യാമറാമാന്‍ കം സൌണ്ട് റിക്കോര്‍ഡിസ്റ്റ് അസ്തമിച്ചു.

പെണ്‍കുട്ടികളെ വിളിച്ച് അവരെ പ്രകോപിപ്പിച്ച് അവരുടെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. കാമുകിയുമായിനടത്തുന്ന പ്രേമസല്ലാപങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി റിക്കോര്‍ഡ് ചെയ്യുന്ന കാമുകന്മാരുണ്ടന്ന് കാമുകിമാര്‍ അറിയുക. തന്റെ സംഭാഷണം കാമുകന്‍ മാത്രമേ കേള്‍ക്കുന്നുള്ളു എന്നു വിചാരിച്ച് കാമുകി പലതും ‘പച്ച’യായി പറയുകയും ചെയ്യും. നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ചിലപ്പോള്‍ തങ്ങളുടെ പ്രേമസല്ലാപങ്ങള്‍ കേള്‍ക്കാനും സാധിക്കും. ബ്ലൂടൂത്ത് വഴി ഈ സംഭാഷണങ്ങള്‍ മിനിട്ടുകള്‍ക്കകം അനേകം ഫോണുകളില്‍ എത്തീയിട്ടുണ്ടാവും.

ആലുപ്പഴയില്‍ മൂന്നുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലും വില്ലന്‍ മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങ് ആയിരുന്നു. തങ്ങളുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ ‘നീലചിത്രങ്ങള്‍’ ഉണ്ടന്നും തങ്ങളെ അനുസരിക്കാതിരുന്നാല്‍ ആ ചിത്രങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നുംഉള്ള ചില ആണ്‍കുട്ടികളുടെ ഭീക്ഷണിക്ക് മുന്നില്‍ വഴങ്ങാതെ ആണ് ആ പെണ്‍കുട്ടികള്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. തങ്ങള്‍ ഒരിക്കലുംആ ആണ്‍കുട്ടികള്‍ പറയുന്നതുപോലെയുള്ള ഫോട്ടോകള്‍ക്ക് നിന്നിട്ടില്ല എന്ന് പെണ്‍കുട്ടികള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടന്ന് അറിയുമ്പോഴാണ് മോര്‍ഫിംങ്ങ് വില്ലനാകുന്നത്. വിനോദയാത്രയ്ക്കിടയില്‍ എടുത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രൂപമാറ്റം വരുത്തിയായിരിക്കണം ആണ്‍കുട്ടികള്‍അവരെ ബ്ലാക്ക് മെയിലിംങ്ങ് ചെയ്തത്.

പുനലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ആത്മഹത്യാ റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുട്ടികളെ കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതും മൊബൈല്‍ ബ്ലാക്ക് മെയിലിംങ്ങിന്റെ കഥ. മോമ്പൊടിക്ക് പ്രണയവും പ്രണയനൈരാശ്യവും ഉണ്ടായിരുന്നു എന്ന് മാത്രം. ആദ്യകാമുകന്റെ ഭീക്ഷണിയും രണ്ടാമത്തെ കാമുകന്റെ വിവാഹനിര്‍ബന്ധവും ഒക്കെച്ചേര്‍ത്തുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ് കാമുകിയും അവളുടെ കൂട്ടുകാരിയും ആത്മഹത്യ ചെയ്തത്. ഇവിടേയും വില്ലനായത് മൊബൈല്‍ എടുത്ത(?) ഫോട്ടോകള്‍ ആണ്.

എറണാകുളത്ത് ഞാന്‍ കണ്ടത് : മേനകയിലെ പയനിയര്‍ ബില്‍ഡിംങ്ങിലെ മറൈന്‍ഡ്രൈവിന് അഭിമുഖമായ വഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഞാനിത് കണ്ടത്. കായലിലെ കാറ്റേറ്റ് പ്രേമസല്ലാപങ്ങളില്‍ മുഴുകി ബഞ്ചില്‍ ഇരിക്കുന്ന കാമുകീകാമുകന്മാര്‍. മറ്റാരും മറൈന്‍ ഡ്രൈവില്‍ ഇല്ല എന്നുള്ള രീതിയിലാണ് അവരുടെ പെരുമാറ്റം. ഞാനെന്റെ അടുത്ത് നിന്നവനെ നോക്കി. അവനിതല്ലാം ആസ്വദിച്ച് കാഴ്ചകള്‍ മൊബൈലില്‍പകര്‍ത്തുകയാണ്. ക്യാമറയുടെ ഡിസ്‌പ്ലേ ഉള്ളംകൈയ്യില്‍ പിടിച്ചാണ് അവന്റെ വീഡിയോ റിക്കോര്‍ഡിംങ്ങ്. ഇടയ്ക്കിടെ അവന്‍ ഡിസ്‌പ്ലേയിലേക്ക് നോക്കുന്നുണ്ട്. ഞാന്‍ അവിടെ നിന്ന് മാറുമ്പോഴും അവന്‍ റിക്കോഡിംങ്ങ് തുടരുകയായിരുന്നു.

മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന , ചെയ്യപ്പെട്ട ചൂടന്‍ വീഡിയോ ക്ലിപ്പിങ്ങുകളിലൊന്നും ആണുങ്ങളുടെ മുഖംവ്യക്തമല്ല. കോട്ടയത്തെ ബാങ്ക് ജീവനക്കാരിയുടെ പേരിലും , തൃശ്ശൂരിലെ ഒരു കന്യാസ്ത്രിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ട ക്ലിപ്പിങ്ങുകളില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെട്ടത് സ്ത്രികള്‍ മാത്രമായിരുന്നു. അതില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ ഇപ്പോഴും സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കുന്നു. നഷ്ടപ്പെട്ടതും സമൂഹത്തിന്റെ ചാട്ടവാറുകള്‍ ഏല്‍ക്കേണ്ടി വന്നതും സ്ത്രികള്‍ക്കു മാത്രം....

ഈ മൈബൈല്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഒരൊറ്റ വഴിയേ ഉള്ളു. സ്വയം സൂക്ഷിക്കല്‍. നിങ്ങളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്,നിങ്ങളുടെ മേല്‍ ആരുടയോക്കയോ മൊബൈല്‍ ക്യാമറക്കണ്ണുകള്‍ നിങ്ങളുടെ നേരെയുണ്ടന്ന് കരുതുക. സ്വയം അപകടത്തില്‍ ചെന്ന് ചാടാതിരിക്കുക. നിങ്ങളുടെ അനുവാദം ഇല്ലാതെ ആരെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഉടന്‍ തന്നെ നിയമസംരക്ഷണത്തിന്റെ വഴിയേപോവുക. ആരെങ്കിലും നിങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ ‘തൊട്ടാവാടി’ വനിത അല്ലന്ന് നാലാളെ അറിയിക്കാന്‍ പ്രതികരിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് തന്നെയാണ്

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം ?

എല്ലാ കൂട്ടുകാരും കുറച്ച് ടൈം എടുത്ത് ഇതു ഒന്ന് വായിക്കണേ ......ചിലപ്പോള്‍ ഇതില്‍ ഇരയാകുന്നത് നമ്മുടെ പെങ്ങന്മാരോ കുട്ടികളോ ഒക്കെ ആവാം ................


ഈ പോസ്റ്റില്‍ പറയുന്ന ഓരോ സംഭവങ്ങളും നടന്നതാണങ്കിലും ഇവിടെ പറയുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവയെക്കുറിച്ച് പറയുന്നതല്ല.


എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെ
ടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം
കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷ്ണം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കു മ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കുട്ടിത്തം മാറി കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്ന ‘യൌവന’ത്തിലേക്കും കടക്കുകയാണ്. ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് ഒരു പക്ഷേ കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.
:: ചില പഠനങ്ങള്‍ ::
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. ഒട്ടുമിക്ക വനിതാപ്രസിദ്ധീകരണങ്ങളും മാഗസിനുകളും സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധനയാണ് മാഗസിനുകളുടെ നോട്ടം എങ്കിലും വസ്തുതകള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യം ഇല്ല.


:: രതിയുടെ ആദ്യപാഠങ്ങള്‍ ::
‘കൊച്ചുപുസ്തക‘ങ്ങളിലൂടെ ആയിരുന്നു ‘കഴിഞ്ഞ തലമുറ‘വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് ‘വീഡിയോ’ അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്ക പെട്ടിരിക്കു മ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.


:: രണ്ട് ആത്മഹത്യാശ്രമങ്ങള്‍ ::
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി നിലത്തിരുന്ന് വലിയവായില്‍ കരയുന്നുണ്ട്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും താനിനി വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ നീ എന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.



അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്. എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.


:: മതിലു ചാടുന്നവര്‍ ::
തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ ‘സുഹൃത്തു‘ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് ‘കറങ്ങാന്‍’ പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ ‘ചേട്ടന്മാരുടെ‘ ‘സ്വഭാവ‘ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലു ചാടിയ പെണ്‍‌കുട്ടികളി ലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

:: യൂത്ത് ഫെസ്റ്റുവല്‍
‘ഫെസ്റ്റുവല്‍’ ആകുമ്പോള്‍!!! ... ::


സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകകാമുകീ സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി. മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും ‘ആളു‘കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ ‘ഉപയോഗി‘ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.


:: ഇത് അവളുടെ ജീവിതം ::
സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അപ്പനാ ണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും. പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.


:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ::
ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനി ല്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലികളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും
സാധിക്കുകയില്ല...